Published : Apr 30, 2025, 06:15 AM ISTUpdated : Apr 30, 2025, 11:41 PM IST

മം​ഗളൂരു ആൾക്കൂട്ട കൊലപാതകം: കൊച്ചിയിൽ ലഹരി മാഫിയ സംഘം 2 പേരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി പൊലീസ്

Summary

പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്‍റെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. 

മം​ഗളൂരു ആൾക്കൂട്ട കൊലപാതകം: കൊച്ചിയിൽ ലഹരി മാഫിയ സംഘം 2 പേരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി പൊലീസ്

11:41 PM (IST) Apr 30

കൊച്ചിയിൽ ലഹരി മാഫിയ സംഘം 2 പേരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി പൊലീസ്

എറണാകുളത്ത് കളമശേരിയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൂടുതൽ വായിക്കൂ

11:32 PM (IST) Apr 30

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 16കാരിയെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയോട് അതിക്രമം കാട്ടിയ കേസിൽ രണ്ട് ബിഹാർ സ്വദേശികൾ പിടിയിൽ

കൂടുതൽ വായിക്കൂ

10:55 PM (IST) Apr 30

മുന്‍വൈരാഗ്യത്തിന്റെ പേരിൽ മദ്ധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു

2021 ആഗസ്റ്റ് 21ന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. വെട്ടേറ്റ മദ്ധ്യവയസ്കൻ പിറ്റേദിവസം മരിച്ചു.

കൂടുതൽ വായിക്കൂ

10:51 PM (IST) Apr 30

5.49 ഗ്രാം മെത്താംഫിറ്റമിൻ, 12 ഗ്രാമിലധികം കഞ്ചാവ്; മലപ്പുറത്ത് നടത്തിയ പരിശോധനയിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ

പരിശോധനയിൽ 5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവുമായി കൊണ്ടോട്ടി സ്വദേശി ഷിബിൻ (39) ആണ് പിടിയിലായത്. 

കൂടുതൽ വായിക്കൂ

10:45 PM (IST) Apr 30

നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥ, ബിൽഡിംഗ്‌ ഇൻസ്‌പെക്ടർ സ്വപ്ന, കൈനീട്ടി വാങ്ങിയത് 15000, കയ്യോടെ പിടികൂടി വിജിലൻസ്

കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് മാസമായി അപേക്ഷ പിടിച്ചുവച്ചതായി വിജിലൻസ് കണ്ടെത്തി

കൂടുതൽ വായിക്കൂ

10:38 PM (IST) Apr 30

ഇടതുവശത്തുകൂടി ലോറിയെ ഓവർടേക്ക് ചെയ്യവെ പെട്ടെന്ന് ബ്രേക്കിട്ടു; ടയറിനടിയിൽപ്പെട്ട് 18കാരിക്ക് ദാരുണാന്ത്യം

റോഡിൽ അധികം വാഹനങ്ങളില്ലാത്തതിനാൽ നല്ല വേഗത്തിലായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇടതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത്. 

കൂടുതൽ വായിക്കൂ

10:37 PM (IST) Apr 30

വീണ്ടും പാകിസ്ഥാന് പണി കൊടുത്ത് ഇന്ത്യ; സുപ്രധാന തീരുമാനം; വ്യോമ മേഖല അടച്ചു; പാക് വിമാനങ്ങൾക്ക് പ്രവേശനമില്ല

പാകിസ്ഥാനിൽ നിന്നുള്ള യാത്രാ - സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനമില്ല

കൂടുതൽ വായിക്കൂ

10:30 PM (IST) Apr 30

ഹരിപ്പാട് നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചത് നിരവധി വാഹനങ്ങളിൽ; യുവാവിന് ദാരുണന്ത്യം

നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം

കൂടുതൽ വായിക്കൂ

10:10 PM (IST) Apr 30

എന്‍റെ ഒന്നാം നമ്പർ ചോയ്‌സ് ഞാൻ തന്നെ! അടുത്ത മാർപാപ്പ ആകാൻ ആഗ്രഹമുണ്ടെന്ന് ട്രംപ്; ട്രോളി സോഷ്യൽ മീഡിയ

വിവാഹിതനാണ്, മാമോദീസ സ്വീകരിച്ച കത്തോലിക്കനല്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ട്രോൾ

കൂടുതൽ വായിക്കൂ

10:00 PM (IST) Apr 30

ടാങ്കർ ലോറിയെ വിടാതെ ചേസ് ചെയ്ത് നാട്ടുകാർ, അപകടകരമായി ഓടിച്ച് രക്ഷ; ഒടുവിൽ കക്കൂസ് മാലിന്യം തള്ളിയവ‍ർ പിടിയിൽ

കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യവുമായി ലോറിയിൽ യുവാക്കൾ എത്തിയത്

കൂടുതൽ വായിക്കൂ

09:28 PM (IST) Apr 30

അർദ്ധരാത്രി പൊലീസ് സ്റ്റേഷനിൽ കയറി ഹെഡ്കോൺസ്റ്റബിളിന്റെ നെഞ്ചത്ത് വെടിവെച്ചു; രക്ഷപ്പെട്ട യുവാവിനായി അന്വേഷണം

ആക്രമണത്തിന്റെ കാരണം എന്താണെന്ന് പോലും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗുരുതര പരിക്കുകളോടെ പൊലീസുകാരൻ ചികിത്സയിലാണ്.

കൂടുതൽ വായിക്കൂ

09:12 PM (IST) Apr 30

ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ സ്വദേശി; അന്വേഷണത്തിന് നിര്‍ദേശം

ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ നടപടിയെടുക്കാൻ ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകി.

കൂടുതൽ വായിക്കൂ

08:50 PM (IST) Apr 30

കുടുംബവുമായി നാട്ടിലേക്ക് പോകും വഴി പണം വാങ്ങാനായി നിർത്തി; കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ പിടികൂടി വിജിലൻസ്

കൈക്കൂലി പണം യാത്രക്കിടെ കൈപ്പറ്റുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

കൂടുതൽ വായിക്കൂ

08:49 PM (IST) Apr 30

രാത്രി സ്വന്തം സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും കൊന്ന കേസിൽ യുവാവ് ശിക്ഷ വിധിച്ചു

ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണമെന്ന് കോടതി വിധിയിൽ പറയുന്നു.

കൂടുതൽ വായിക്കൂ

08:47 PM (IST) Apr 30

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കണ്ടെത്താനായില്ല; അച്ഛനെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

കൂടുതൽ വായിക്കൂ

08:22 PM (IST) Apr 30

'നിങ്ങളെ 2 തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു...'; പത്തനംതിട്ട നേതൃത്വത്തെ പരിഹസിച്ച് കെ സുധാകരൻ

അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കിൽ നേതാക്കളെ എല്ലാം സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി

കൂടുതൽ വായിക്കൂ

08:06 PM (IST) Apr 30

ഇനിയും സമയം കളയരുതെന്ന് രാഹുൽ ഗാന്ധി; ഉടൻ തിരിച്ചടിക്കണമെന്ന് ആവശ്യം; 'സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കണം'

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി ചിന്തിച്ച് നിൽക്കാതെ സമയം കളയാതെ ഉടൻ നൽകണമെന്ന് രാഹുൽ ഗാന്ധി

കൂടുതൽ വായിക്കൂ

08:05 PM (IST) Apr 30

പുലർച്ചെ 2.15ന് അമിത വേഗത്തിൽ പാഞ്ഞ ടാങ്കർ, മുന്നിൽ പൈലറ്റ് വാഹനമായി കാർ; സംശയം തോന്നി പിന്തുടർന്ന് പൊലീസ്

മൂന്ന് കിലോമീറ്ററോളം പൊലീസ് സംഘം ടാങ്കറിനെ പിന്തുടർന്നു. മറ്റൊരു പൊലീസ് ടീം കൂടിയെത്തിയാണ് വാഹനം റോഡിന് കുറുകെയിട്ട് ടാങ്കർ തടഞ്ഞത്. 

കൂടുതൽ വായിക്കൂ

07:47 PM (IST) Apr 30

വേടന്‍റെ അറസ്റ്റ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; 'ലഹരിയുടെ കാര്യത്തിൽ പിന്നാക്കവും മുന്നാക്കവുമില്ല'

ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  ലഹരിക്കേസുകളിൽ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും നടപടി തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.

കൂടുതൽ വായിക്കൂ

07:47 PM (IST) Apr 30

എംവിഡി ഉദ്യോഗസ്ഥരെ പരിശോധിച്ച വിജിലൻസ് ഞെട്ടി! കാറിലും ബാഗിലും പണം, മൊത്തം മുക്കാൽ ലക്ഷം കൈക്കൂലി; പിടിവീണു

ആളൊന്നിന് 650 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ.

കൂടുതൽ വായിക്കൂ

07:33 PM (IST) Apr 30

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; പൊലീസ് സേനയിലേത് ഉൾപ്പെടെയുള്ള ജോലികളിലേക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങളിൽ മാറ്റം

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. ഇതിന് സ്പെഷ്യൽ റൂളുകൾ ഭേദഗതി ചെയ്യും. 

കൂടുതൽ വായിക്കൂ

07:12 PM (IST) Apr 30

വിഴിഞ്ഞത്ത് ബോട്ട് തള്ളിയല്ല ഉദ്ഘാടനം, ക്രെഡിറ്റ് എനിക്കല്ല, നാടിന്; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്‍റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാൻ പോകുന്നതെന്നും പിണറായി വിജയൻ

കൂടുതൽ വായിക്കൂ

07:09 PM (IST) Apr 30

പ്രതിമാസം 306 കോടി, ആഴ്ചയിൽ 77 കോടി; പാകിസ്ഥാൻ വ്യോമപാത അടച്ചതോടെ ഇന്ത്യൻ വിമാന കമ്പനികൾ നേരിടുന്ന അധിക ചെലവ്

വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ഇന്ധന ഉപഭോഗം വർധിക്കുകയും യാത്രാ ദൈർഘ്യം കൂടുകയും ചെയ്യും. ഇതോടെ വടക്കേ ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക

കൂടുതൽ വായിക്കൂ

07:05 PM (IST) Apr 30

ഷോർട്ട്സ് ധരിച്ചെത്തിയ യുവാവിനെ പാസ്പോർട്ട് ഓഫീസിൽ തടഞ്ഞു; സ്ത്രീകളും പ്രായമായവരും അസ്വസ്ഥരാവുമെന്ന് വാദം

സെക്യൂരിറ്റിയുമായുള്ള തർക്കത്തിന് ശേഷം യുവാവിന്റെ പിതാവ് ഓഫീസറെ കണ്ട് തങ്ങൾ ദൂരെ നിന്ന് വരികയാണെന്ന് പറഞ്ഞ ശേഷമായിരുന്നത്രെ പ്രവേശനം അനുവദിച്ചത്. 

കൂടുതൽ വായിക്കൂ

06:54 PM (IST) Apr 30

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം; 'ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല'

ലഹരി ഉപയോഗവും മദ്യപാനവും തെറ്റായ ശീലമാണെന്നും താൻ തിരുത്തുമെന്നും റാപ്പർ വേടൻ

കൂടുതൽ വായിക്കൂ

06:42 PM (IST) Apr 30

അയര്‍ക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ഭർതൃ പിതാവും അറസ്റ്റിൽ

കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭർതൃപിതാവും അറസ്റ്റിൽ. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മി, ജിമ്മിയുടെ പിതാവ് തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇ

കൂടുതൽ വായിക്കൂ

06:40 PM (IST) Apr 30

പുലിപ്പല്ല് കേസിൽ ജാമ്യം, പിന്നാലെ വേടനെ പിന്തുണച്ച് വനം മന്ത്രി; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

വേടനെതിരായ കേസിൽ അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം മാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

കൂടുതൽ വായിക്കൂ

06:38 PM (IST) Apr 30

ലഹരി, ആര് ഉപയോഗിച്ചാലും തെറ്റ്; ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവരെന്ന് അജു വർഗീസ്

ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റ്. ലഹരി വ്യാപകമാകുന്നതിൽ ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവരാണെന്നും അജു വർഗീസ് 

കൂടുതൽ വായിക്കൂ

06:38 PM (IST) Apr 30

തിരിച്ചടി ഉടൻ? അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി പ്രധാനമന്ത്രി, റഷ്യ സന്ദർശനം റദ്ദാക്കി; പകരം രാജ്നാഥ് പോകും

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലടക്കം മാറ്റം വരുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിനടക്കമായി കേരളത്തിൽ പ്രധാനമന്ത്രി നാളെ എത്തും

കൂടുതൽ വായിക്കൂ

06:36 PM (IST) Apr 30

ലൊക്കേഷനുകളിൽ പൊലീസ് വരട്ടെ, എന്താണ് പ്രശ്നം ? ലഹരി ഉപയോ​ഗിക്കുന്നവരുമായി സിനിമ ചെയ്യില്ലെന്നും അഭിലാഷ് പിള്ള

ലൊക്കേഷനുകളിൽ പൊലീസ് വരട്ടെ, എന്താണ് പ്രശ്നം ? ലഹരി ഉപയോ​ഗിക്കുന്നവരുമായി സിനിമ ചെയ്യില്ലെന്നും അഭിലാഷ് പിള്ള 

കൂടുതൽ വായിക്കൂ

06:19 PM (IST) Apr 30

ഒരു ദിവസം മുണ്ട്, അടുത്ത ദിവസം പാന്‍റ്സ്; ബിവറേജിലെത്തും, റാക്കിലെ കുപ്പിയെടുത്ത് അരയിൽ തിരുകും; അറസ്റ്റ്

ഒരു യുവാവ് പ്രീമിയം ഷോപ്പിൽ നിന്നും മദ്യം മോഷ്ടിച്ച് അരയിൽ തിരുകി കൊണ്ട് പോകുന്ന കാഴ്ച ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. 

കൂടുതൽ വായിക്കൂ

06:16 PM (IST) Apr 30

എയർപോർട്ടിലേക്ക് പോകുന്നവർ മുൻകൂട്ടി യാത്രക്രമീകരിക്കണം; തലസ്ഥാനത്ത് നാളെയും മറ്റെന്നാളും ഗതാഗത നിയന്ത്രണം

വ്യാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക്‌ രണ്ട് മണി വരെയുമാണ് ഗതാഗത നിയന്ത്രണം.

കൂടുതൽ വായിക്കൂ

06:12 PM (IST) Apr 30

പഹൽഗാം ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; 'കശ്മീരിലെ ഭീകരർക്ക് തക്കതായ മറുപടി നൽകണം'

കശ്‌മീരിലെ തീവ്രവാദ പ്രവർത്തനത്തിനു തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

കൂടുതൽ വായിക്കൂ

06:00 PM (IST) Apr 30

ലഹരിക്കെതിരായ ആദ്യ ചുവടുവെപ്പെന്ന് മുഖ്യമന്ത്രി; ആവേശമായി കുട്ടികളുടെ മെഗാ സൂംബ

ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 1500ലധികം കുട്ടികളെ അണിനിരത്തി തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ മെഗാ സൂംബ. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു

കൂടുതൽ വായിക്കൂ

05:59 PM (IST) Apr 30

സമയം അവസാനിച്ചു, പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും മടങ്ങി

ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയി. 

കൂടുതൽ വായിക്കൂ

05:41 PM (IST) Apr 30

പാകിസ്ഥാൻ പരിഭ്രാന്തിയിൽ, സുപ്രധാന നയതന്ത്ര നീക്കവുമായി ഇന്ത്യ; ഭീകരാക്രമണത്തെ അപലപിച്ച താലിബാനുമായി ചർച്ച

കശ്മീരിലെ ഭീകരാക്രമണത്തെ താലിബാൻ അപലപിക്കുകയും ദില്ലിയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു

കൂടുതൽ വായിക്കൂ

05:33 PM (IST) Apr 30

ഇരിട്ടിയിലെ യുവതിയുടെ മരണം; ഭർത്താവ് ജിനീഷ് അറസ്റ്റിൽ, സ്നേഹക്ക് ബാധയുണ്ടെന്ന് പറഞ്ഞ് പീഡിപ്പിച്ചതായി കുടുംബം

കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ. പായം സ്വദേശി സ്നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൂടുതൽ വായിക്കൂ

05:25 PM (IST) Apr 30

ഒടുവിൽ വേടന് ആശ്വാസം, ജയിലിലേക്കില്ല; പുലിപ്പല്ല് മാല കേസിൽ കോടതി ജാമ്യം നൽകി

പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് കോടതി ജാമ്യം അനുവദിച്ചു

കൂടുതൽ വായിക്കൂ

05:16 PM (IST) Apr 30

ഇരുപതിലധികം ചാക്കുകളിലായി ഗര്‍ഭനിരോധന ഉറകള്‍, കൂട്ടത്തോടെ പൊതുസ്ഥലത്ത് തള്ളി; സ്നേഹതീരം സംഘടനക്കെതിരെ നടപടി

കണ്ണൂർ മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ സ്നേഹതീര സംഘടനയ്ക്ക് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ്

കൂടുതൽ വായിക്കൂ

05:15 PM (IST) Apr 30

അർത്ഥ പൂർണമായ സർവീസ് കാലഘട്ടം; വാനോളം പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ചീഫ് സെക്രട്ടറിക്ക് യാത്രയയപ്പ്

അർത്ഥപൂർണമായി തൻ്റെ സർവീസ് കാലഘട്ടത്തെ മാറ്റാൻ ശാരദാ മുരളീധരന് സാധിച്ചെന്ന് യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രശംസ

കൂടുതൽ വായിക്കൂ

More Trending News