എറണാകുളത്ത് കളമശേരിയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊച്ചി: എറണാകുളത്ത് കളമശേരിയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ താമസക്കാരായ രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലഹരി ഉപയോഗത്തിന്റെ വിവരം എക്‌സൈസിന് ചോർത്തി കൊടുത്തത്തിലുള്ള വൈരാഗ്യത്തെ തുടർന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കളമശേരി പൊലീസാണ് അന്വേഷണം നടത്തുന്നത്. കളമശേരിയിലെ തമീം എന്ന സ്വകാര്യ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player