ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റ്. ലഹരി വ്യാപകമാകുന്നതിൽ ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവരാണെന്നും അജു വർഗീസ് 

കൊച്ചി : സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി നടൻ അജു വർഗീസ്. ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും ലഹരി വ്യാപകമാകുന്നതിൽ ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവരാണെന്നും അജു വർഗീസ് അഭിപ്രായപ്പെട്ടു. കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയ്ക്കും സിനിമാ താരങ്ങൾ പിന്തുണ അറിയിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അജു കൂട്ടിച്ചേർത്തു.

ഫ്ലാറ്റിൽ ഒന്നരമാസമായി ലഹരി ഉപയോഗം, കഞ്ചാവ് മാത്രമല്ലെന്ന് എക്സൈസിന് വിവരം; സംവിധായകൻ സമീർ താഹിറിനും നോട്ടീസ്

YouTube video player