കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

11:12 PM (IST) Oct 07
എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ - ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്. ഇന്ന് വൈകിട്ട് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം.
10:52 PM (IST) Oct 07
കോതമംഗലത്ത് കൗമാരക്കാരനെ പെൺസുഹൃത്തിന്‍റെ പിതാവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ 17 കാരനാണ് മർദമേറ്റത്. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
10:21 PM (IST) Oct 07
തിരുവനന്തപുരം കുളത്തൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കഴുത്തറത്തു. സംഭവത്തിൽ കുളത്തൂര്‍ സ്വദേശി അഭിജിത്ത് പിടിയിലായി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയായ ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
09:58 PM (IST) Oct 07
എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് കാലടി സംസ്കൃത സര്‍വകലാശാലയിൽ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐയും എബിവിപിയും തമ്മിൽ വലിയ സംഘര്‍ഷമുണ്ടായത്.
09:39 PM (IST) Oct 07
കോട്ടയം കാണക്കാരി ജെസി സാം കൊലക്കേസിൽ പ്രതി സാം കെ ജോർജുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കൊല്ലപ്പെട്ട ജെസി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എംജി സർവകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി.
09:32 PM (IST) Oct 07
വാർഡ് കൗൺസിലറുടെ ഇടപെടൽ കൊണ്ട് കൊച്ചിയിൽ തട്ടിപ്പ് പൊളിഞ്ഞു
08:49 PM (IST) Oct 07
ഹിമാചലിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചതായാണ് റിപ്പോർട്ടുകൾ
08:16 PM (IST) Oct 07
പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്.
08:05 PM (IST) Oct 07
കൊല്ലത്ത് അറുപതുകാരിക്ക് നേരെ ബലാത്സംഗശ്രമം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
07:11 PM (IST) Oct 07
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്
07:00 PM (IST) Oct 07
മോഷണ പോയ ബൈക്കുമായി പോകുന്ന കള്ളനെ സാഹസികമായി പിടികൂടി വാഹന ഉടമ. പാലക്കാട് വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് സ്വന്തം ബൈക്കുമായി പോവുകയായിരുന്ന കള്ളനെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്
06:07 PM (IST) Oct 07
ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി
04:52 PM (IST) Oct 07
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകൾ മാർച്ച് നടത്തി
03:27 PM (IST) Oct 07
2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
03:13 PM (IST) Oct 07
03:04 PM (IST) Oct 07
ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഗവർണർ. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം
02:33 PM (IST) Oct 07
ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് മുരാരി ബാബു
02:14 PM (IST) Oct 07
01:41 PM (IST) Oct 07
സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.
12:41 PM (IST) Oct 07
15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി
11:43 AM (IST) Oct 07
ഗുരുതര കളവും വിൽപ്പനയും നടന്നെന്ന് ഹൈക്കോടതി പറഞ്ഞെന്നും ലക്ഷക്കണക്കിന് ഭക്തരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
11:17 AM (IST) Oct 07
ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
10:23 AM (IST) Oct 07
എല്ലാം തെളിയട്ടെ എന്ന് പറഞ്ഞ പത്മകുമാർ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
08:44 AM (IST) Oct 07
അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെ സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം
08:13 AM (IST) Oct 07
12 വര്‍ഷം മുന്‍പാണ് അഴിമതി ആരോപണത്തെ തുടർന്ന് അഞ്ചര കിലോ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച കൊടിമരം മാറ്റിയത്.
07:24 AM (IST) Oct 07
സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ നൽകുമ്പോൾ താൻ കമ്മീഷണറോ പ്രസിഡൻ്റോ ആയിരുന്നില്ലെന്നും എന്‍ വാസു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ തത്സമയം പ്രതികരിക്കുകയായിരുന്നു അദ്ദേഹം
07:05 AM (IST) Oct 07
നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
06:46 AM (IST) Oct 07
മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാരായ ജോൺ ജെ.ഹെപ്പ്ഫീൽഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു 2024ലെ ഭൗതിക ശാസ്ത്ര നൊബേൽ.
06:29 AM (IST) Oct 07
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്തിന്‍റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ച.