ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി
ദില്ലി: ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി. അന്തിമ പട്ടികയിൽ ചേർത്ത വോട്ടർമാർ മുമ്പ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണോ അതോ പൂർണ്ണമായും പുതിയ വോട്ടര്‍മാരാണോ എന്ന് ആശയക്കുഴപ്പമുണ്ടെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടിക വൃത്തിയാകുന്നതിനുപകരം, പ്രശ്നം കൂടുതൽ സങ്കീര്‍ണമായെന്നും സുതാര്യത ഇല്ലാതായെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.



