വാർഡ് കൗൺസിലറുടെ ഇടപെടൽ കൊണ്ട് കൊച്ചിയിൽ തട്ടിപ്പ് പൊളിഞ്ഞു

കൊച്ചി: വാർഡ് കൗൺസിലറുടെ ഇടപെടൽ കൊണ്ട് കൊച്ചിയിൽ തട്ടിപ്പ് പൊളിഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള കൃഷി മന്ത്രാലയത്തിൽ നിന്ന് പണം അനുവദിച്ചെന്ന പേരിൽ കന്യാസ്ത്രീമഠത്തിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് കളമശ്ശേരി നഗരസഭാ കൗൺസിലർ ബിന്ദു മനോഹരന്‍റെ കൃത്യമായ ഇടപെടൽ കൊണ്ട് പൊളിച്ചത്. മൂവാറ്റുപുഴ അഗ്രികൾച്ച‍ർ സൊസൈറ്റി മാനേജർ സജി വർഗീസ് എന്ന പേരിലായിരുന്നു ഇടപ്പള്ളിയിലെ സെന്‍റ് ജോസഫ്സ് വിദ്യാഭവനിലെ മദർ സൂപ്പീരിയറെ വിളിച്ചത്. 

പദ്ധതി പ്രകാരം 2 ലക്ഷം പാസായിട്ടുണ്ടെന്നും നാൽപ്പതിനായിരം രൂപ നൽകണം എന്നുമായിരുന്നു ആവശ്യം. സജി വർഗീസ് എന്നൊരാളെ തങ്ങൾക്ക് അറിയില്ലെന്ന് മൂവാറ്റുപുഴ അഗ്രികൾച്ച‍ർ സൊസൈറ്റി അധികൃതരും വ്യക്തമാക്കി.