കൊല്ലം കൂട്ടിക്കടയിൽ പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 120 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി. 15 ലക്ഷം രൂപ വിലമതിക്കുന്ന 1200 കിലോയിലധികം വരുന്ന പാൻ മസാലയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലം: കൊല്ലം കൂട്ടിക്കടയില്‍ പിക്കപ്പ് വാനില്‍ വില്‍പനക്കായി എത്തിച്ച 120 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. ഹാന്‍സ്, ശംഭു, ഗണേഷ്, കൂള്‍ എന്നിങ്ങനെയുള്ള 15 ലക്ഷം രൂപയിലധികം വിലവരുന്ന 1,200 കിലോയിലധികം വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് റെയ്ഡില്‍ പിടികൂടിയത്. സംഭവത്തില്‍ വടക്കേവിള അയത്തില്‍ ദേശത്ത് തൊടിയില്‍ വീട്ടില്‍ അന്‍ഷാദ് പിടിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനക്കായി കൊണ്ടുവന്നതായിരുന്നു. എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീലക്ഷ്മി വി കെയുടെ നേതൃത്വത്തില്‍ കൂട്ടിക്കട റെയില്‍വെ ഗേറ്റിന് കിഴക്കുവശത്തു നിന്നാണ് ഇവ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് നിഷാദ് എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഷെഹിന്‍ എം, അര്‍ജുന്‍, മുഹമ്മദ് സഫര്‍, സിജു രാജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. അടുത്തിടെ എക്സൈസ് നടത്തുന്ന ഏറ്റവും വലിയ പാന്‍ മസാല വേട്ടയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

YouTube video player