ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഗവർണർ. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം
ദില്ലി: ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഗവർണർ ഗുര്‍മിത് സിങ്. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം. ഉത്തരാഖണ്ഡ് സ്കൂൾ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്യുകയും വേണം. സംസ്ഥാനത്ത് ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിളെ ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



