കൊല്ലത്ത് അറുപതുകാരിക്ക് നേരെ ബലാത്സംഗശ്രമം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് അറുപതുകാരിക്ക് നേരെ ബലാത്സംഗശ്രമം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞു വന്ന പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് സ്വദേശിയായ 36 കാരൻ ഉമേഷ് ആണ് ചവറ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ പുതിയങ്ങാടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഏപ്രിൽ 18 നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. മത്സ്യത്തൊഴിലാളിയായ പ്രതി പേരും രൂപവും മാറ്റി പുതിയങ്ങാടി ഹാർബർ ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാലാണ് പ്രതി പിടിയിലായത്.

YouTube video player