തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗത്തിൽ നടപ്പാതയിൽ കാർ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രൻ എന്നിവർ വെന്റിലേറ്ററിലാണ്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി.

11:46 PM (IST) Aug 11
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത രൂക്ഷ വിമർശനം ഉന്നയിച്ചു. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്നും അതിരൂപത വ്യക്തമാക്കി.
11:31 PM (IST) Aug 11
പട്ടാമ്പി മുതൽ വാണിയംകുളം വരെ ആംബുലൻസിന് കാർ ഡ്രൈവർ വഴി നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്
10:51 PM (IST) Aug 11
പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു
10:27 PM (IST) Aug 11
ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് എംവി ഗോവിന്ദന്‍
09:52 PM (IST) Aug 11
തേയില തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ പ്രൂണിങ് യന്ത്രത്തിൻ്റെ ബ്ലേഡ് ശരീരത്തിൽ തറച്ചുകയറി തൊഴിലാളി മരിച്ചു
09:34 PM (IST) Aug 11
ഒറ്റപ്പെട്ട സംഭവവുമായി കാണാതെ ശക്തമായ നടപടി സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കത്തോലിക്കാ കോൺഗ്രസ്
09:33 PM (IST) Aug 11
കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്
09:05 PM (IST) Aug 11
മുന്നണി മര്യാദകൾ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കെഎസ്‌യുവിനെതിരായ പ്രചരണം എംഎസ്എഫ് നടത്തുകയാണെന്നാണ് കെഎസ്‌യു നേതൃത്വം ആരോപിക്കുന്നത്
08:06 PM (IST) Aug 11
അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി
07:59 PM (IST) Aug 11
മന്ത്രിയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങാൻ എത്തിയവരും 'മെസ്സിക്കുപ്പായം' ധരിച്ചാണ് വേദിയിലെത്തിയത്
07:39 PM (IST) Aug 11
തൃശ്ശൂരിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിൻ്റെ പണം ചോദിച്ചതിന് ഡ്രൈവറെ മർദിച്ച പ്രതി പിടിയിൽ
07:37 PM (IST) Aug 11
ദേശീയപാത തകർന്നതുപോലെ ചിലര്‍ താഴോട്ട് പതിക്കാന്‍ കാരണം കെ കരുണാകരയിൽ നിന്ന് കിട്ടിയ ശാപം എന്ന് മുരളീധരന്‍
07:35 PM (IST) Aug 11
ഒരു എംപി ആയി എന്നു കരുതി സഖാക്കളേ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്ന് എംവി ജയരാജൻ
07:20 PM (IST) Aug 11
നുഴഞ്ഞുകയറാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
07:03 PM (IST) Aug 11
നിലവിൽ തൊണ്ടർനാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്
05:52 PM (IST) Aug 11
യുവാവിനെ പെട്രോൾ പമ്പിൽ നിന്നും കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു
05:46 PM (IST) Aug 11
ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഷൻ
05:46 PM (IST) Aug 11
കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
05:39 PM (IST) Aug 11
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
05:17 PM (IST) Aug 11
വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് സഹകരണവകുപ്പ് മന്ത്രി കെഎൻ രാജണ്ണ ചെയ്തത്
05:12 PM (IST) Aug 11
മന്ത്രി ഇനിയും നിലപാട് മാറ്റുമോ എന്ന് സംശയമുണ്ടെന്നും വിഡി സതീശൻ
05:07 PM (IST) Aug 11
രാജ്യത്തെ ട്രെയിനുകളിൽ 11535 കോച്ചുകളിൽ റെയിൽവെ സിസിടിവി സ്ഥാപിച്ചു
04:44 PM (IST) Aug 11
മൃഗസ്നേഹികൾ ഒന്നിച്ചാൽ കടിയേറ്റ കുട്ടികൾക്കുണ്ടായ നഷ്ടം നികത്താൻ ആകുമോ എന്ന് കോടതി ചോദിച്ചു
04:26 PM (IST) Aug 11
ദില്ലിക്കും വാഷിംഗ്ടൺ ഡിസിക്കും ഇടയിലുള്ള സർവീസുകളാണ് നിർത്തുന്നത്
04:14 PM (IST) Aug 11
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
04:09 PM (IST) Aug 11
ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി.
04:00 PM (IST) Aug 11
ത്രിപുരയിൽ ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയെന്ന അമ്മയുടെ ആരോപണത്തിൽ ജവാനായ പിതാവ് അറസ്റ്റിൽ
03:29 PM (IST) Aug 11
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
03:25 PM (IST) Aug 11
ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.
03:23 PM (IST) Aug 11
സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഷോൺ ജോർജ്
03:02 PM (IST) Aug 11
വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പരാതി നൽകിയിരുന്നു.
02:59 PM (IST) Aug 11
പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
02:52 PM (IST) Aug 11
ഇടുക്കിയിലെ ഹെലിബറിയ ടീ കമ്പനിയുടെ തേയിലത്തോട്ടം രണ്ടുമാസത്തെ ശമ്പളം നൽകാതെ അടച്ചുപൂട്ടി. എണ്ണൂറോളം സ്ഥിരം തൊഴിലാളികളും നൂറുകണക്കിന് അതിഥി തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ പ്രതിസന്ധിയിലായി.
02:19 PM (IST) Aug 11
ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മലയാളി ആണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ
02:14 PM (IST) Aug 11
പ്രായപൂർത്തിയാകാത്തവർക്ക് ഇപ്പോൾ മദ്യം വാങ്ങി കൊടുക്കുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
02:02 PM (IST) Aug 11
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് എബ്രഹാമിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും. 2022 ഡിസംബറിലെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
01:46 PM (IST) Aug 11
റാഗിംഗിന്റെ പേരിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. രണ്ടാം വർഷ വിദ്യാർത്ഥികൾ അതിക്രൂരമായി ആക്രമിച്ചു. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
01:44 PM (IST) Aug 11
പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
01:41 PM (IST) Aug 11
ദില്ലിയിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി
01:23 PM (IST) Aug 11
വിവാഹം രജിസ്റ്റർ ചെയ്യാൻ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.