ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മലയാളി ആണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ

സുൽത്താൻ ബത്തേരി: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. ഇയാൾ മലയാളി ആണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്നലെ രാവിലെയാണ് സംഭവം.

ബന്ദിപ്പൂർ ടൈ​ഗർ റിസർവിലെ ചൊക്കൻഹള്ളി എന്ന സ്ഥലത്തുവെച്ചാണ് വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന നിലയുറപ്പിച്ചിരുന്ന സ്ഥലത്ത് ഇറങ്ങി ഫോട്ടോ എടുക്കുകയായിരുന്ന ആൾക്ക് നേരെയാണ് കാട്ടാന ചീറിപ്പാഞ്ഞത്. ആനയുടെ തൊട്ടടുത്ത് തന്നെയാണ് ഇയാൾ നിന്നിരുന്നത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, എവിടെ ഉള്ള ആളാണെന്ന് സ്ഥരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കാട്ടാനയുടെ ചവിട്ടേറ്റ് ഇയാളുടെ കാലിന് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആദ്യം ​ഗുണ്ടൽപേട്ടിലുള്ള ആശുപത്രിയിലും പിന്നീട് വിദ​ഗ്ധ ചികിത്സക്കായി മൈസൂരിലെ ആശുപത്രിയിലേക്കും ഇയാളെ മാറ്റിയിട്ടുണ്ട്.