കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോയ ബസ് യന്ത്ര തകരാറിനെ തുടർന്ന് നിന്നുപോയപ്പോൾ പുറകെ വന്ന ബസ് ഇതുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് കുറച്ച് നേരം ഗതാഗത തടസം നേരിട്ടു. പിന്നീട് രണ്ട് ബസും അപകട സ്ഥലത്ത് നിന്ന് മാറ്റി.

