പട്ടാമ്പി മുതൽ വാണിയംകുളം വരെ ആംബുലൻസിന് കാർ ഡ്രൈവർ വഴി നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്

പാലക്കാട്: ആംബുലൻസിന് മാർഗതടസമുണ്ടാക്കിയെന്ന് പരാതി. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് കാർ ഡ്രൈവർ മാർഗതടസ്സം ഉണ്ടാക്കിയെന്നാണ് പരാതി. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ശ്വാസതടസ്സം നേരിട്ട 15 വയസ്സുകാരിയുമായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. പട്ടാമ്പി മുതൽ വാണിയംകുളം വരെ ആംബുലൻസിന് കാർ ഡ്രൈവർ വഴി നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.