മന്ത്രിയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങാൻ എത്തിയവരും 'മെസ്സിക്കുപ്പായം' ധരിച്ചാണ് വേദിയിലെത്തിയത്

മലപ്പുറം: കായിക മന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ. കുറ്റിപ്പുറം കെഎംസിടി ലോ കോളേജിൽ ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. മെസ്സിയുടെ അര്‍ജൻ്റീന ടീം ജഴ്സി അണിഞ്ഞെത്തിയാണ് വിദ്യാര്‍ത്ഥികൾ വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത്. ഉദ്ഘാടന ചടങ്ങിന് എത്തിയ മന്ത്രിയെ ഉദ്ഘാടന വേദിയിലും വിദ്യാര്‍ത്ഥികൾ ട്രോളി. മന്ത്രിയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങാൻ എത്തിയവരും 'മെസ്സിക്കുപ്പായം' ധരിച്ചാണ് വേദിയിലെത്തിയത്.

മലപ്പുറത്ത് കായിക മന്ത്രിക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. അപ്പോഴാണ് വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ പ്രതിഷേധം ഉയർത്തിയത്. മന്ത്രി കോളേജിൽ എത്തിയപ്പോൾ തന്നെ അർജന്റീനയുടെ കൊടിയും ജഴ്സിയും ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. മന്ത്രിയുടെ കയ്യിൽ നിന്ന് ഉപഹാരങ്ങൾ വാങ്ങാൻ എത്തിയവരും അർജന്റീനയുടെ ജഴ്സി അണിഞ്ഞാണ് എത്തിയത്.