
കോഴിക്കോട്: 2007 ൽ മിഠായിത്തെരുവിൽ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ട് പേർ മരിച്ച സംഭവത്തിൻ കടയുടമ ജഗദീഷ് കുറ്റക്കാരനല്ലെന്ന് കോടതി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. അപകടത്തിൽ പ്രായപൂർത്തിയാകാത്തവരും മരിച്ചതിനാൽ പോക്സോ കോടതിയിലാണ് വിചാരണ നടന്നത്. മതിയായ സുരക്ഷയില്ലാതെ പടക്കങ്ങൾ വൻതോതിൽ സംഭരിച്ച് കച്ചവടം നടത്തി എന്നതായിരുന്നു കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam