വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും. ഒക്ടോബര്‍ മാസം മുതൽ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും. അതേ സമയം ഈ മാസത്തെ പ്രതിസന്ധി കടക്കാൻ സ്വകാര്യ കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ യൂണിറ്റിന് 11 രൂപയ്ക്ക് വാങ്ങാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് കമ്മീഷന്‍റെ അനുമതിക്ക് മുമ്പേ വൈദ്യുതി വാങ്ങാനുള്ള ശ്രമം.

10:00 AM (IST) Sep 24
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി രൂക്ഷം. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകൾ പോലും സ്റ്റോക്കില്ല
09:44 AM (IST) Sep 24
പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനായ സഞ്ജു പി സാമിനെ ആക്രമിച്ച സംഭവത്തിൽ എംഎൽഎ ജ്യോതികുമാർ ചാമക്കാലയ്ക്കെതിരെ കെ ബി ഗണേഷ് കുമാർ. അക്രമികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
09:35 AM (IST) Sep 24
പാർട്ടിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ജി സുധാകരനെതിരെ മാനനഷ്ടക്കേസുകൾ നൽകി നിയമക്കുരുക്കിലാക്കാൻ സിപിഎം. നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയെന്ന സുധാകരന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സജി ചെറിയാനൊപ്പം നിൽക്കുന്ന യുവനേതാക്കളുടെ ഈ പുതിയ നീക്കം.
09:19 AM (IST) Sep 24
ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസറുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്താത്തതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. കെ ജെ ജോർജിന്റെ പേര് മറച്ചുവെച്ചത് എന്തിനെന്ന ചോദ്യമാണ് പാർട്ടിയിൽ ഉയരുന്നത്
09:13 AM (IST) Sep 24
പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു
09:11 AM (IST) Sep 24
ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്
08:58 AM (IST) Sep 24
ആലുവ സബ് ജയിലില്‍ നിന്ന് ഇതര സംസ്ഥാനക്കാരനായ പ്രതി ജയില്‍ ചാടിയിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുന്നു
08:56 AM (IST) Sep 24
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ കളിക്കളം' മിന്നൽ പരിശോധനയിൽ വൻ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തി. കഴിഞ്ഞ പത്ത് വർഷമായി നടന്ന ഫണ്ട് വകമാറ്റൽ, വ്യാജ മത്സരഫലങ്ങൾ, അനധികൃത നിയമനങ്ങൾ, സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവെക്കൽ തുടങ്ങിയവയിലാണ് അന്വേഷണം നടക്കുന്നത്.
08:40 AM (IST) Sep 24
എഐ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമെന്ന് മുൻനിര എ ഐ കമ്പനി മേധാവിമാർ യുഎന്നിൽ മുന്നറിയിപ്പ് നൽകി. എ ഐയുടെ നിയന്ത്രണം സ്വകാര്യ ലാബുകളിൽ ഒതുങ്ങാതെ ജനാധിപത്യ സർക്കാരുകൾ ഏറ്റെടുക്കണമെന്നടക്കം ആവശ്യം ഉയർന്നു
08:25 AM (IST) Sep 24
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചു
08:09 AM (IST) Sep 24
ശബരിമലയിലെ സ്വർണ്ണകിരീടവും കവർന്നതായി സൂചന. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണ്ണ കിരീടം ആണ് കാണാതായത്.
08:01 AM (IST) Sep 24
പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ ആശങ്ക തുടരുന്നു. ഇഎസ്എ കരടിൽ നിർദേശം നൽകാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി
06:48 AM (IST) Sep 24
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തിന് രാജകീയ സ്വീകരണമാണ് നൽകിയത്. മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ വ്യാപാര കരാർ, തായ്‌വാൻ, ഇറാൻ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ചർച്ചകൾ നടക്കും