നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചെന്നും വിദ്യാർത്ഥി പറയുന്നു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്‌കൂളിൽ പ്രതിഷേധം തുടങ്ങി.

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരനെ സ്‌കൂളിലെ ജീവനക്കാൻ എച്ചിൽ കൈ കൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. സിപിഎച്ച്എസ്എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷ് മർദ്ദിച്ചെന്നാണ് പരാതി. കാറ്റടിച്ച് ജനൽ അടഞ്ഞതിന് രജീഷ് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചെന്നും വിദ്യാർത്ഥി പറയുന്നു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്‌കൂളിൽ പ്രതിഷേധം തുടങ്ങി.

YouTube video player