ഷിബു മീരാൻ പുതിയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി. ദില്ലിയിൽ നടന്ന ദേശിയ നിർവഹ സമിതി യോഗത്തിലാണ് തീരുമാനം. ടി പി അഷ്‌റഫലി എംഎൽഎ ഒഴിഞ്ഞതോടെയാണ് നിയമനം.
ദില്ലി: ഷിബു മീരാൻ പുതിയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി. ദില്ലിയിൽ നടന്ന ദേശിയ നിർവഹ സമിതി യോഗത്തിലാണ് തീരുമാനം. ടി പി അഷ്‌റഫലി എംഎൽഎ ഒഴിഞ്ഞതോടെയാണ് നിയമനം. തെരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി പാർട്ടികൾക്ക് പിന്തുണ നൽകുന്ന കാര്യം പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും. ഇതിനായി ഒരു സബ് കമ്മിറ്റിക്കും യോഗം രൂപം നൽകി. ആരാധനാലയങ്ങൾക്ക് നേരെ വരുന്ന ബുൾഡോസർ രാജ് ശക്തമായി എതിർക്കുമെന്നും യൂണിഫോം സിവിൽകോഡ് അംഗീകരിക്കിലും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദില്ലിയിലെ ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി കുഞ്ഞാലിക്കുട്ടി ലീഗ് എംപിമാർ തുടങ്ങിയവർ പങ്കെടുത്തു. കേരളം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗം ആണ് ദില്ലിയിൽ നടന്നത്.

