കോട്ടയം: കോട്ടയം വാകത്താനത്ത് ആംബുലൻസ് ഇടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ചു. തേവരുചിറ സ്വദേശി റോഷനാണ് മരിച്ചത്. നിയന്ത്രണം വിട്ട ആംബുലൻസാണ് അപകടമുണ്ടാക്കിയത്.

രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.