ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു

By ഫാത്തിമ വഹീദ അഞ്ചിലത്ത്First Published Jun 30, 2018, 3:25 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ഫാത്തിമ വഹീദ അഞ്ചിലത്ത് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

ജൂണ്‍ മാസത്തെ മഴയെ കാത്തു കാത്തു നിന്ന് വേനലവധിയില്‍ കണ്ണാരം പൊത്തി കളിച്ച പാവടക്കാരിയെ എനിക്കിപ്പോഴും ഓര്‍മ്മ വരുന്നു. ഓരോ വേനലവധിയും  പുതിയ കളികള്‍ തേടിയുള്ള യാത്രകളായിരുന്നു കളിക്കാനും കൗതുകങ്ങളിലേക്ക് യാത്ര ചെയ്യാനുമായി കാത്തിരുന്ന അവധിക്കാലങ്ങള്‍ക്ക് ചുന പുരണ്ട കശുമാങ്ങയുടെ ഭംഗി യായിരുന്നു. 

പഞ്ചസാര മാങ്ങയും നെല്ലിക്കയും തേടി യാത്ര തേടി ഇറങ്ങിയ അന്നത്തെ അവധിക്കാലങ്ങളുടെ അവസാനം പുത്തന്‍ കുടയുമായി ജൂണ്‍ മഴയെ ഞാന്‍ കെട്ടി പുണരാന്‍ കാത്തിരിക്കും. കുഞ്ഞു മനസ്സിനെ സംബന്ധിച്ചിടത്തോളം അന്നത്തെ മഴക്കാലാങ്ങള്‍ക്കായുള്ള കാത്തിരിപ്പ് വല്ലാത്ത അനുഭൂതിയായിരുന്നു 

മഴ വരുന്ന ദിവസങ്ങളെ കാത്തു കാത്തു കുഞ്ഞിളം മനസ്സില്‍ ആഹ്‌ളാദം തിരതല്ലും. ആദ്യമൊന്നും എനിക്ക് കടലാസ്  തോണിയോ പട്ടമോ ഒന്നും തന്നെ സ്വന്തമായി ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ അതുണ്ടാക്കി തരുന്ന പ്രായം കൂടിയ അയല്‍വാസിയിലെ പ്രായത്തിനു മൂത്ത കൂട്ടുകാരികളെ വല്ലാത്ത ഞാന്‍  കൗതുകത്തോടെയാണ് കണ്ടത്. 

പട്ടവും തോണിയും ഉണ്ടാക്കാന്‍ അറിയുന്നത് അന്നെന്നെ സംബന്ധിച്ചിടത്തോളം ഇമ്മിണി ബല്യ സംഭവം  തന്നെ ആയിരുന്നു 

പതിയെ ഞാനും പട്ടമുണ്ടാക്കാനും തോണി ഉണ്ടാക്കാനും പഠിച്ചു. രാവിലെ തന്നെ കുറെ പത്രത്താളുകള്‍ എടുത്തു തോണികള്‍ നിര്‍മിച്ചു മുറ്റത്തു തളം  കെട്ടി നില്‍ക്കുന്ന മഴുള്ളികള്‍ക്കായി കണ്ണിമ തെറ്റാതെ നോക്കിയിരിക്കും. 

കടലാസ് തോണി ഒഴുകി പോകുന്നത് കണ്ടു കൈ കൊട്ടി രസിക്കാന്‍ മാത്രം ആയിരുന്നു അന്നൊക്കെ പെരുമഴ കൊതിച്ചിരുന്നത്. മഴ തോരുമ്പോള്‍ മരിച്ചു പോയ കടലാസ് തോണി കാണുമ്പോള്‍  എന്റെ കുഞ്ഞു മനസ്സില്‍ പരിഭവം മുളപൊട്ടും. പിന്നെയും ഞാന്‍ കടലാസ് തോണികളിറക്കും. മഴ വെള്ളം തളം കെട്ടി നില്‍ക്കുന്ന മുറ്റം നിറയെ  തോണി ഒഴുകാന്‍ വിഫല ശ്രമങ്ങള്‍ തുടരും. 

ഓരോ രാവും മഴയുടെ കാലൊച്ചകലകളും  സംഗീതവും ആസ്വദിക്കും. പരല്‍ മീന്‍ ചാടണ പാടം മഴയത്തു കാണാനുള്ള അനുഭൂതി ഓര്‍ത്തു ഉറങ്ങാതെ അഹ്ലാദത്തോടെ  കിടക്കും. വെള്ളം തളം കെട്ടി നില്‍ക്കുന്ന കൈതോടുകള്‍ അന്നത്തെ ബാല്യത്തിന്റെ ഏറ്റവും വല്യ കൗതുകമായിരുന്നു. 

മഴ തോര്‍ന്നാല്‍ വിദ്യാലയത്തില്‍ നിന്നും ഒരുപാട് തവണ തോട് കാണാന്‍ മാത്രം പള്ളിക്കരികിലെ വഴിയിലൂടെ  ആരും കാണാതെ പുഴയോരത്തെ വഴിയിലൂടെ കണ്ണും വെട്ടിച്ചു പോകാറുണ്ടായിരുന്നു. കൈത്തോടില്‍ കെട്ടി നില്‍ക്കുന്ന ആമ്പല്‍  പറിച്ചു വീട്ടില്‍ കൊണ്ട് വന്നു വെള്ളത്തിലിട്ടു പൊന്നു പോലെ കാത്തു സൂക്ഷിക്കും. 

കുഞ്ഞു മീനാണെന്ന് കരുതി വാല്‍മാക്രിയെ തെറ്റിദ്ധരിച്ചു ഒരുപാട് തവണ കുപ്പിയില്‍ ഇട്ടു പുന്നാരിച്ചിട്ടുണ്ട്. കൈത്തോടും മീന്‍ കുഞ്ഞുങ്ങളും കടലാസ് തോണിയും പുതപ്പിനുള്ളില്‍ പനി പിടിച്ചു ഉറങ്ങിയ കുസൃതിയും എല്ലാം കുഞ്ഞു മനസിലെ നഷ്ട മഴക്കാലമാണ്. 

പ്രായം കൂടും തോറും ആഹ്‌ളാദം കുറയുന്ന ഓരോ മഴക്കാലത്തിനും ബാല്യത്തിലെ മഴത്തുള്ളികളുടെ തീവ്ര  ചുംബനമേറ്റിട്ടുണ്ട്. അത് കൊണ്ടാണ് അത്രമേല്‍ തീവ്രമായി ഓര്‍മകള്‍ മണ്ണിന്റെ മണത്തോടെ ആ അഞ്ചു വയസ്സുകാരിയായി മാറുന്നതും. 

ഒഴുക്കി വിട്ട കടലാസ് തോണികള്‍ വീണ്ടും ഒരഞ്ചു വയസ്സുകാരിയാവണമെന്ന് ശാഠ്യം പിടിക്കുന്നു. 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!
 

click me!