തിരുവനന്തപുരത്ത് 83 ക്യാമ്പുകൾ; 7879 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

By Web TeamFirst Published Aug 17, 2018, 4:53 PM IST
Highlights


ജില്ലയിൽ കാലവർഷക്കെടുതിയെത്തുടർന്ന് 7879 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റിപ്പാർപ്പിച്ചു. ആകെ 83 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടേയ്ക്ക് 2347 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന തിരുവനന്തപുരം താലൂക്കിൽ മാത്രം 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

തിരുവനന്തപുരം: ജില്ലയിൽ കാലവർഷക്കെടുതിയെത്തുടർന്ന് 7879 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റിപ്പാർപ്പിച്ചു. ആകെ 83 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടേയ്ക്ക് 2347 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന തിരുവനന്തപുരം താലൂക്കിൽ മാത്രം 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1371 സ്ത്രീകൾ, 1083 പുരുഷന്മാർ, 604 കുട്ടികൾ ഉൾപ്പടെ 3058 ആളുകൾക്കാണ് ഇവിടെ കഴിയുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന 83 ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കിയിട്ടുണ്ട്.

നെയ്യാറ്റിൻകര താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത് 831 കുടുംബങ്ങളിലെ 2667 പേർ ഇവിടെയുണ്ട്. നെടുമങ്ങാട് താലൂക്കിൽ 11 ക്യാമ്പുകളിലായി 166 കുടുംബങ്ങളിലെ 654 പേരും കാട്ടാക്കട താലൂക്കിൽ ഏഴ് ക്യാമ്പുകളിലായി 156 കുടുംബങ്ങളിലെ 499 പേരും സുരക്ഷതിരാണ്.

ചിറയിൻകീഴിലെ എട്ട് ക്യാമ്പുകളിലായി 284 കുടുംബങ്ങളിൽപ്പെട്ട 873 പേരാണുള്ളത്.  വർക്കല താലൂക്കിലെ മൂന്ന് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 128 പേർ ഇവിടങ്ങളിലുണ്ട്. ആറന്മുളയിൽ നിന്നും തിരുവനന്തപുരത്ത്  എത്തിച്ചവര്‍ക്കായി ശിവഗിരി കൺവെൻഷൻ സെന്‍ററിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
 

click me!