യോഗയെയും സ്വച്ഛ് ഭാരതിനെയും മോദിയുടെ പദ്ധതികളായി മാത്രം കാണരുത്; വെങ്കയ്യ നായിഡു

By Web TeamFirst Published Feb 2, 2019, 2:37 PM IST
Highlights

ഭാരതീയ പാരമ്പര്യം ഉള്ള പദ്ധതികളെ മോദിയുടെ പദ്ധതികളായി കണ്ട് ചുരുക്കരുതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.

കോട്ടയം: ഭാരതീയ പാരമ്പര്യം ഉള്ള പദ്ധതികളെ മോദിയുടെ പദ്ധതികളായി കണ്ട് ചുരുക്കരുതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. യോഗയും, സ്വച്ഛ ഭാരത് പദ്ധതിയും രാജ്യപുരോഗതിക്കു വേണ്ടി ഉള്ളതാണെന്നും വാർത്തകളിൽ മാധ്യമങ്ങൾ നിലപാടുകൾ കൂട്ടികലർത്തരുതെന്നും വെങ്കയ്യനായിഡു കോട്ടയത്ത് പറഞ്ഞു. ബാലജനസഖ്യത്തിന്‍റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസത്തെ കേരള സന്ദ‌‌ർശനം പൂ‌ർത്തിയാക്കുന്ന ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട് ദില്ലിയിലേക്ക് മടങ്ങും.

click me!