കേരളാ പൊലീസ് ജാതിയും മതവും നോക്കി ഒരുകാലത്തും പ്രവര്‍ത്തിച്ചിട്ടില്ല: പിണറായി വിജയന്‍

By Web TeamFirst Published Oct 27, 2018, 9:20 AM IST
Highlights

തിരുവനന്തപുരത്ത് സ്പെഷ്യൽ ആംഡ് പൊലീസിന്‍റെ ഇരുപതാം ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 


തിരുവനന്തപുരം:കേരളത്തിലെ പൊലീസ് ഒരുകാലത്തും ജാതിയും മതവും നോക്കി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ജോലിക്ക് നിയോഗിക്കുമ്പോൾ അത് വിശ്വാസത്തിന്‍റെ ഭാഗമാണോ എന്ന് നോക്കരുത്. പൊലീസ് ഉദ്യോഗസ്ഥരുടെ  നടപടിയെ മതവും ജാതിയുമായി ബന്ധിപ്പിച്ച് പ്രചാരണം നടത്തുന്ന രീതി വർദ്ധിച്ച് വരുന്നെന്നും പിണറായി  വിജയന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സ്പെഷ്യൽ ആംഡ് പൊലീസിന്‍റെ ഇരുപതാം ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏഴുമണിക്ക് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടിലായിരുന്നു പരേഡ്. 253 പേരാണ് ഇന്ന് പരി ശീലനം പൂർത്തിയാക്കിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി എസ്. ആനന്തകൃഷ്ണൻ,ഐജി ഇ.ജെ.ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.


 

click me!