
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍നിന്ന് കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് ഓണാശംസകളുമായി നിരവധി പേര്‍ രംഗത്ത്. അതീജീവനത്തിന്‍റെ ആശംസകളാണ് മിക്കവരും ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രളയക്കെടുതിയില്‍നിന്ന് നാട് അതിജീവിക്കട്ടെ എന്ന് ട്വീറ്റുകള്‍ വ്യക്തമാക്കുന്നു. ഈ മനോഹരമായ നാട് വീണ്ടെടുക്കാനും വിപത്തിനെ അതിജീവിക്കാനും ശക്തിയും ധൈര്യവും മഹാബലി നല്‍കട്ടേയെന്ന് മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു.
'കേരളത്തിലെ എല്ലാ സഹോദരി സഹോദരങ്ങള്‍ക്കും ഓണാശംസകള്‍. നിങ്ങളുടെ മനോഹരമായ സംസ്ഥാനം വീണ്ടെടുക്കാന്‍ എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നില്‍ക്കും' ; ഡി കെ ശിവകുമാര്‍ കുറിച്ചു.
ധൈര്യശാലികളായ എല്ലാവര്‍ക്കും മുന്‍ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ഓണാശംസകള്‍ അറിയിച്ചു.
തിരിച്ചുവരവിന്‍റെ പാതയില്‍ ഒപ്പമുണ്ടെന്ന് റിലയന്‍സ് ഗ്രൂപ്പ് ട്വീറ്റ് ചെയ്തു.
മമത ബാനര്‍ജി, ശരത് യാദവ് രാജ്ദീപ് സര്‍ദേശായി, ഹേമമാലിനി, തുടങ്ങി നിരവധി പേര്‍ കേരളത്തിന് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam