Published : Jul 20, 2025, 06:13 AM ISTUpdated : Jul 20, 2025, 09:38 PM IST

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

Summary

തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്.

Youth Congress

09:38 PM (IST) Jul 20

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ 10 യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസ്

Read Full Story

08:48 PM (IST) Jul 20

വീണ്ടും വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി; 'ഇടത് സർക്കാർ മുസ്ലിം ലീഗിന് മുന്നിൽ മുട്ടിലിഴയുന്നു'

മുസ്ലിം ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

Read Full Story

07:24 PM (IST) Jul 20

വെള്ളാപ്പള്ളിക്കെതിരെ സിപിഎം; പേരെടുത്ത് പറയാതെ വിമർശനം; 'മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടൽ'

വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്ത് പറയാതെ വിവാദ പ്രസംഗത്തെ വിമർശിച്ച് സിപിഎം പ്രസ്താവന

Read Full Story

06:58 PM (IST) Jul 20

പതിവായി കുളിക്കുന്ന കടവിൽ ബന്ധുക്കൾക്കൊപ്പമെത്തി; നീന്തിക്കുളിക്കുന്നതിനിടെ ശരീരം തളർന്ന് 20കാരൻ മുങ്ങിമരിച്ചു

കോഴിക്കോട് കോളേജ് വിദ്യാർത്ഥിയും കണ്ണൂരിൽ ബി‍ഡിഎസ് വിദ്യാർത്ഥിയും മുങ്ങിമരിച്ചു

Read Full Story

06:47 PM (IST) Jul 20

ഇത് ചരിത്രം, സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്

Read Full Story

05:05 PM (IST) Jul 20

വെള്ളാപ്പള്ളിയുടെ പ്രസംഗത്തോട് പ്രതികരിച്ച് പാണക്കാട് സാദിഖലി തങ്ങൾ; 'മൗനം വിദ്വാന് ഭൂഷണം എന്നത് ഈ കാര്യത്തിൽ വളരെ ശരിയാണ്'

വെള്ളാപ്പള്ളി നടേശൻ്റെ പ്രസംഗം ജനം ഏറ്റെടുക്കില്ലെന്നും മൗനം വിദ്വാന് ഭൂഷണമെന്നും സാദിഖലി തങ്ങൾ

Read Full Story

04:01 PM (IST) Jul 20

ഒരു മണിക്കൂറിൽ ഭൂകമ്പ പരമ്പര, നടുക്കുന്ന 5 ഭൂകമ്പങ്ങൾ, 300 കിമീ ദൂരത്തിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു; വിറച്ച് റഷ്യ

10 കിലോമീറ്റർ ആഴത്തിൽ, കംചാട്കയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പങ്ങൾ ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

Read Full Story

03:29 PM (IST) Jul 20

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ബസ് ഡ്രൈവറായ പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

Read Full Story

02:27 PM (IST) Jul 20

ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം; 'വിധി എഴുതാനോ കേസിലെ തീർപ്പ് എഴുത്തിനോ എഐ ഉപയോഗിക്കരുത്'

ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപൻ ഉറപ്പാക്കണം.

Read Full Story

02:09 PM (IST) Jul 20

മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറക്കി

ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന ഗുരുതരമായ വെളിപ്പെടുത്തൽ മുൻ ശുചീകരണത്തൊഴിലാളി നടത്തുമ്പോഴും പൊലീസ് സംവിധാനം നിശ്ചലമാണ്.

Read Full Story

01:37 PM (IST) Jul 20

'റിമയും ഭർത്താവും 2 വർഷമായി പിരിഞ്ഞു താമസിക്കുന്നു, കുഞ്ഞിനെ വേണമെന്ന് ഭർത്താവ വാശി പിടിച്ചു'

റിമയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ മാനസിക പീഡനമാണെന്നാണ് റിമയുടെ കുടുംബം ആരോപിക്കുന്നത്. 

Read Full Story

01:11 PM (IST) Jul 20

നെടുമങ്ങാട് 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; 'സമീപത്തെ മരം മുറിക്കാൻ സ്വകാര്യ വ്യക്തി അനുവദിച്ചില്ല'; അന്വേഷണത്തിന് നിർദേശിച്ചതായി മന്ത്രി

പനയമുട്ടം സ്വദേശിയായ വിദ്യാർത്ഥി അക്ഷയ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി വൈദ്യുത വകുപ്പ് മന്ത്രി

Read Full Story

12:58 PM (IST) Jul 20

'കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും, വർഗീയത പരത്തുന്നതിൽ കേസെടുത്തോളൂ'; വെല്ലുവിളിച്ച് വെള്ളാപ്പള്ളി

പിണറായി വിജയന് ശേഷം ഇനി ഒരു 100 കൊല്ലത്തേക്ക് ഒരു ഈഴവൻ കേരളത്തിൽ മുഖ്യമന്ത്രിയാകില്ല

Read Full Story

12:22 PM (IST) Jul 20

തിരുവനന്തപുരത്തെയും കൊല്ലത്തെയും അലർട്ടുകളിൽ മാറ്റം, മഴ മുന്നറിയിപ്പ് പുതുക്കി; 9 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ

കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പച്ച അലർട്ട് മാറ്റി മഞ്ഞ അലർട്ടാക്കി

Read Full Story

12:12 PM (IST) Jul 20

പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സുബീഷ് വെളുത്തോളിക്ക് പരോൾ

അസുഖ ബാധിതനാണെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുബീഷ് നേരത്തെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു.

Read Full Story

11:55 AM (IST) Jul 20

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ സംഭവം - പൊളളലേറ്റ അശോകൻ ചികിത്സയിലിരിക്കേ മരിച്ചു

ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Read Full Story

11:52 AM (IST) Jul 20

ഭാവനാ സമ്പന്നൻ, ദീർഘവീക്ഷണമുള്ളയാൾ, വെള്ളാപ്പള്ളിയെ പുകഴ്ത്തി വാസവൻ

കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എൻ ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവൻ അഭിപ്രായപ്പെട്ടു.

Read Full Story

11:30 AM (IST) Jul 20

മാസപ്പടി കേസ്; വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതല്‍ പേരെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിർദേശം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി, എക്‌സാലോജിക്ക് ഉൾപ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് നിർദേശിച്ചത്.

Read Full Story

11:13 AM (IST) Jul 20

'മകളെ സ്ഥിരമായി സതീഷ് ഉപദ്രവിക്കും, പിന്നീട് കാല് പിടിച്ച് മാപ്പ് പറഞ്ഞ് കൂടെ നിർത്തും, പലവട്ടം മകളോട് തിരിച്ചുവരാന്‍ പറഞ്ഞു'; അതുല്യയുടെ അമ്മ

മകൾ ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശി അതുല്യയുടെ അമ്മ തുളസീഭായ്.

Read Full Story

10:51 AM (IST) Jul 20

എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്; വ്യാജ ട്രാഫിക് ചല്ലാനുകൾ വഴി തട്ടിയത് ലക്ഷങ്ങൾ

വ്യാജ ട്രാഫിക് ചല്ലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.

Read Full Story

10:50 AM (IST) Jul 20

എംവിഡി ഓഫീസുകളിൽ വൻ കൈക്കൂലി; ഓപ്പറേഷൻ ക്ലീൻ വീൽസിൽ പിടിച്ചത് ലക്ഷങ്ങൾ, 21 ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി 7 ലക്ഷത്തിലേറെ

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്. 11 ഏജന്റുമാരിൽ നിന്ന് 1,40,1760 രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. 

Read Full Story

10:49 AM (IST) Jul 20

'എംപിയാകാനുള്ള യോ​ഗ്യതയുള്ളതുകൊണ്ടാണ് ദൗത്യം ഏൽപിച്ചത്, കേരളത്തിന് വേണ്ടി പ്രത്യേക പരി​ഗണനയോടെ പ്രവർത്തിക്കും' - നിയുക്ത എംപി സി സദാനന്ദൻ

രാജ്യസഭാ എംപിയാകാനുള്ള യോ​ഗ്യതയുള്ളത് കൊണ്ടാണ് നേതൃത്വം ദൗത്യം ഏൽപിച്ചതെന്ന് നിയുക്ത എംപി സി സദാനന്ദൻ.

Read Full Story

09:23 AM (IST) Jul 20

'അയാള്‍ എന്നെ ചവിട്ടി കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ല'; അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

തന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്ന് അതുല്യയുടെ ശബ്ദ സന്ദേശം. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.

Read Full Story

09:05 AM (IST) Jul 20

കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ

കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു.

Read Full Story

08:48 AM (IST) Jul 20

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം - 'എന്റെ മകന് സംഭവിച്ചത് മറ്റൊരാൾക്ക് ഉണ്ടാകരുത്, ശക്തമായ നടപടി വേണം'; അച്ഛൻ മനോജ്

ഇനി ഒരു കുട്ടിയും ഇങ്ങനെയൊരു ദുരന്തത്തിൽ മരിക്കരുതെന്ന് പറഞ്ഞ മനോജ് കേസന്വേഷണത്തെകുറിച്ചൊന്നും തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു.

Read Full Story

08:20 AM (IST) Jul 20

മിഥുന്റെ മരണം - മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും; അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയും കേസെടുക്കും

കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

Read Full Story

08:07 AM (IST) Jul 20

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; സർവകക്ഷിയോ​ഗം ഇന്ന് രാവിലെ 11 മണിക്ക്

പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. ഒരു മാസം നീളുന്ന സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്.

Read Full Story

07:42 AM (IST) Jul 20

'മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, സതീഷ് സ്ഥിരം മദ്യപാനി, സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചു' - അതുല്യയുടെ അച്ഛൻ

പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതായും രാജശേഖരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

Read Full Story

06:44 AM (IST) Jul 20

കുട്ടനെല്ലൂരിൽ നിർത്തിയിട്ട മിനി ലോറിക്ക് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം; ടിപ്പറിന്റെ കാബിനിൽ കുടുങ്ങി ഡ്രൈവർ

ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം.

Read Full Story

More Trending News