10 കിലോമീറ്റർ ആഴത്തിൽ, കംചാട്കയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പങ്ങൾ ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്

മോസ്കോ: റഷ്യയെ നടുക്കി ഒറ്റ മണിക്കൂറിൽ അഞ്ച് ഭൂചലനങ്ങൾ. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കൻ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു. 10 കിലോമീറ്റർ ആഴത്തിൽ, കംചാട്കയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പങ്ങൾ ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നൽകി.

7.4, 6.6, 5.0 എന്നീ തീവ്രതകളിലാണ് ഭൂകമ്പമുണ്ടായതെന്നാണ് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ ആദ്യം 6.7 എന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് 7.4 ആയി പുതുക്കി.