പനയമുട്ടം സ്വദേശിയായ വിദ്യാർത്ഥി അക്ഷയ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി വൈദ്യുത വകുപ്പ് മന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി പനയമുട്ടം സ്വദേശിയായ വിദ്യാർത്ഥി അക്ഷയ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമീപത്തെ മരം മുറിക്കാൻ സ്വകാര്യ വ്യക്തി അനുവദിച്ചില്ല. കളക്ടർ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ബുധനാഴ്ച എല്ലാ കളക്ടർമാരുടെയും ​യോ​ഗം വിളിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം യോ​ഗം ചേരുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ സുരക്ഷ ചർച്ച ചെയ്യാനാണ് യോ​ഗം. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിലാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം.

'സ്വകാര്യവ്യക്തി മരം വെട്ടാൻ സമ്മതിക്കാത്തതുകൊണ്ടാണ് അയ്യന്തോളിലെ അപകടം ഉണ്ടായത്', വൈദ്യുതിമന്ത്രി