ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം.

തൃശ്ശൂർ: ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ടിപ്പറിന്റെ ഡ്രൈവർ റിവിൻ വർഗീസി (28)നാണ് പരിക്കേറ്റത്. ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ തൃശൂർ അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്തത്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട മിനി ലോറിക്ക് പിന്നിലാണ് ടിപ്പറിടിച്ചത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News