രാജ്യസഭാ എംപിയാകാനുള്ള യോഗ്യതയുള്ളത് കൊണ്ടാണ് നേതൃത്വം ദൗത്യം ഏൽപിച്ചതെന്ന് നിയുക്ത എംപി സി സദാനന്ദൻ.
ദില്ലി: രാജ്യസഭാ എംപിയാകാനുള്ള യോഗ്യതയുള്ളത് കൊണ്ടാണ് നേതൃത്വം ദൗത്യം ഏൽപിച്ചതെന്ന് നിയുക്ത എംപി സി സദാനന്ദൻ. തനിക്കെതിരായ സിപിഎമ്മിന്റെ വിമർശനത്തെ കാര്യമാക്കുന്നില്ലെന്നും കേരളത്തിനുവേണ്ടി പ്രത്യേക പരിഗണനയോടെ സഭയിൽ പ്രവർത്തിക്കുമെന്നും ദില്ലിയിലെത്തിയ സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരായ പ്രചാരണത്തിനല്ല എംപി സ്ഥാനം തന്നതെന്നും പദവിയൊന്നുമില്ലെങ്കിലും അത് തുടരുമെന്നും സദാനന്ദൻ വ്യക്തമാക്കി. നാളെയാണ് സി. സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വികസിത ഭാരതം എന്നതാണ് ഒരൊറ്റ ലക്ഷ്യമെന്ന് സി സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.



