ലോകകപ്പില്‍ അര്‍ജന്റീനയുടെ സാധ്യതകളെ കുറിച്ച് ക്രസ്‌പോ പറയുന്നു

By web deskFirst Published Apr 5, 2018, 1:29 PM IST
Highlights
  • ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകള്‍ അര്‍ജന്റീനയ്ക്ക് വെല്ലുവിളിയാവില്ല

ക്വാലലംപുര്‍:  അര്‍ജന്റൈന്‍ താരങ്ങളായ മരിയോ കെംപസിനെപ്പോലെ ഡിയേഗോ മറഡോണയെപ്പോലെ ലിയോണല്‍ മെസിയും ലോകകപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഫുട്‌ബോള്‍ എല്ലാ ആരാധകരും. മുന്‍ അര്‍ജന്റീന താരം ഹെര്‍നന്‍ ക്രെസ്‌പോയും വ്യത്യസ്ഥനല്ല. എന്നാല്‍ മെസി ലോകകപ്പ് നേടിയാലും ചിലര്‍ക്ക് അത് മതിയാവില്ലെന്നും ക്രസ്‌പോ പറയുന്നു.

മെസി ലോകകപ്പ് നേടിയാല്‍ പോലും ചിലര്‍ക്ക് സംതൃപ്തിയാവില്ല. ഒന്നും മാറാന്‍ പോവുന്നില്ല. അവന് വേണ്ടിയും എന്റെ രാജ്യത്തിന് വേണ്ടിയും മെസി ലോകകപ്പ് നേടുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ജൊഹാന്‍ ക്രൈഫിനേയും ഡി സ്റ്റെഫാനോയേയും ലോകത്തിന് അംഗീകരിക്കാന്‍ ലോകകപ്പ് വേണ്ട. എന്നാല്‍ ആ പതിവ് മെസി തെറ്റിക്കണമെന്നും ലോകകപ്പ് ഉയര്‍ത്തണമെന്നും ലോകം ആഗ്രഹിക്കുന്നുണ്ട്. 

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകള്‍ അര്‍ജന്റീനയ്ക്ക് വെല്ലുവിളിയാവില്ല. എന്നാല്‍ ഗ്രൂപ്പ് ഘട്ടങ്ങളിണ് കുഴപ്പം വരിക. ടീം നോക്കൗട്ടില്‍ കടക്കുകയും ചെയ്യും. ലോകകപ്പില്‍ അര്‍ജന്റീന ഫേവറൈറ്റ്‌സ് തന്നെയാണ്. എന്നാല്‍  ബ്രസീല്‍, ജര്‍മനി, സ്‌പെയ്ന്‍ ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരുപടി താഴെയാണ് അര്‍ജന്റീന.

സ്‌ട്രൈക്കര്‍മാരുടെ നീണ്ടനിരാണ് ദേശീയ ടീമില്‍. ആരെ ടീമിലെടുക്കുമെന്നുളളതാണ് ആശക്കുഴപ്പം. നിറഞ്ഞ് കളിക്കാനും ക്രോസുകളുമാണ് വേണ്ടതെങ്കില്‍ മൗറോ ഇക്കാര്‍ഡിയെ കളിപ്പിക്കാം. മധ്യത്തില്‍ വേഗത്തിലുള്ള പാസുകള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നും സെര്‍ജിയോ അഗ്യൂറോയും അതിന് മിച്ചവരാണ്.

എതാണ് ടീമിന് യോജിച്ചതെന്ന് മനസിലാകുന്നില്ല. ലോകകപ്പിന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളതെന്നും മുന്‍താരം ഓര്‍മിപ്പിച്ചു. 1998, 2002, 2006 ലോകകപ്പുകളില്‍ അര്‍ജന്‍ീനയ്ക്കായി കളിച്ച താരമാണ് ക്രസ്‌പോ.
 

click me!