അശ്വിന്‍ കൂള്‍ ക്യാപ്റ്റന്‍; തുണയായത് ധോണിയെന്നും ഫിഞ്ച്

By Web DeskFirst Published May 7, 2018, 6:14 PM IST
Highlights
  • ധോണിയുടെ കീഴില്‍ കളിക്കാനായത് അശ്വിനെ മികച്ച നായകനാക്കി

ഇന്‍ഡോര്‍: ലോക ക്രിക്കറ്റിലെ കൂള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് മാത്രമാണുള്ളത്. സമ്മര്‍ദ്ധ ഘട്ടങ്ങളില്‍ ടീമിനെ നയിക്കാനുള്ള കഴിവും തീരുമാനങ്ങള്‍ എടുക്കുന്നതിലെ കൂര്‍മ്മതയുമാണ് ധോണിയെ മറ്റ് നായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എംഎസ് ധോണിക്കൊപ്പം മറ്റൊരു താരത്തിന്‍റെ പേരുകൂടി കൂള്‍ ക്യാപ്റ്റന്‍ ആയി പറഞ്ഞുകേള്‍ക്കുകയാണ്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിലെ സഹതാരം ആരോണ്‍ ഫിഞ്ച് അശ്വിന്‍റെ നായകത്വത്തെ കുറിച്ച് പറയുന്നതിങ്ങനെ. "നായകനായി അശ്വിന്‍ അത്ഭുതങ്ങള്‍ കാട്ടുകയാണ്. ധോണിയെ പോലെ കൂളായി അശ്വിന് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നു. ഇന്ത്യന്‍ ടീമിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലും ധോണിക്ക് കീഴില്‍ കളിക്കാനായത് അശ്വിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്" ഫിഞ്ച് പറയുന്നു. 

എന്നാല്‍ നായകനായി ധോണി സ്വന്തമാക്കിയ നേട്ടങ്ങള്‍ അശ്വിന് എത്തിപ്പിടിക്കാനാവില്ലെന്നുറപ്പ്. ഐപിഎല്ലില്‍ അശ്വിന്‍റെ നായകത്വത്തില്‍ കുതിപ്പ് തുടരുന്ന കിംഗ്സ് ഇലവന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഒമ്പത് മത്സരങ്ങളില്‍ ആറ് ജയം നേടാന്‍ കിംഗ്സ് ഇലവനായി. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിന് കിംഗ്സ് ഇലവന്‍ പരാജയപ്പെടുത്തിയിരുന്നു.

click me!