സോഥി രക്ഷകനായി; ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡിന്

By web deskFirst Published Apr 3, 2018, 12:13 PM IST
Highlights
  • രണ്ടാം 382 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് ഇഷ് സോധിയുടെയും നീല്‍ വാഗ്നറുടേയും കരുത്തില്‍ ടെസ്റ്റ് സമനിലയിലാക്കി.

ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലിണ്ടിനെതിരേ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് വിജയതുല്യമായ സമനില. രണ്ടാം 382 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് ഇഷ് സോഥിയുടെയും നീല്‍ വാഗ്നറുടേയും കരുത്തില്‍ ടെസ്റ്റ് സമനിലയിലാക്കി. സ്‌കോര്‍ ഇംഗ്ലണ്ട് 307, 352/9 ഡി. ന്യൂസിലന്‍ഡ് 278, 256/8. 

നാലാം ദിനം അവസാന സെഷനില്‍ ആതിഥേയരായ കിവീസ് വിക്കറ്റൊന്നും നഷ്ടമാവാതെ 42 റണ്‍സെടുത്ത് കളി അവസാനിപ്പിച്ചു. എന്നാല്‍ അവസാന ദിനം ആദ്യ സെഷന്റെ ഡ്രിങ്കിസിന് പിരിയുമ്പോള്‍ കിവീസ് 91ന് നാല് എന്ന നിലയിലായി. ജീത്ത് റാവല്‍ (17), കെയ്ന്‍ വില്യംസണ്‍ (0), റോസ് ടെയ്‌ലര്‍ (13), ഹെന്റി നിക്കൊള്‍സ് (13) എന്നിവരാണ് പുറത്തായത്. ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് പേരെ കൂടി നഷ്ടമായി 191ന് ആറ് എന്ന നിലയിലായി. 

പിന്നീടായിരുന്നു ഇഷ് സോഥി (168 പന്തില്‍ 56*)യും ഗ്രാന്‍ഡ്‌ഹോമും (97 പന്തില്‍ 45) രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ഗ്രാന്‍ഡ്‌ഹോമിനെ വുഡ് മടക്കി അയച്ചു.എന്നാല്‍ പിന്നീടെത്തിയ വാഗ്നറെ വീഴ്ത്താന്‍ ഇംഗ്ലണ്ട് ഏറെ പണിപ്പെട്ടു. 103 പന്തുകളാണ് വാഗ്നര്‍ നേരിട്ടത്. നേടിയത് ഏഴ് റണ്‍സ് മാത്രം. വാഗ്നറെ റൂട്ട് വീഴ്ത്തിയെങ്കിലും പിന്നാലെ മത്സരം അവസാനിച്ചു. കിവീസി വിജയതുല്യമായ സമനില. ടെസ്റ്റില്‍ ഒന്നാകെ ഏഴ് വിക്കറ്റ് വീഴ്ത്തിയ കിവീസിന്റെ ടിം സൗത്തിയാണ് മാന്‍ ഓഫ് ദ മാച്ച്.
 

click me!