പഞ്ചാബിന് 159 റണ്‍സ് വിജയലക്ഷ്യം

By web deskFirst Published May 8, 2018, 9:36 PM IST
Highlights
  • 58 പന്തില്‍ 82 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

ജയ്പ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 58 പന്തില്‍ 82 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. സഞ്ജു സാംസണ്‍ 22 റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിനായി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുജീബിന് രണ്ട് വിക്കറ്റുണ്ട്.  ഇന്ന് ജയിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിലനില്‍പ്പുള്ളു. 

മൂന്ന് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി, സ്പിന്നര്‍ മഹിപാല്‍ ലോംറോര്‍,  ഇഷ് സോധി എന്നിവര്‍ രാജസ്ഥാന്‍ നിരയില്‍ കളിക്കും. പഞ്ചാബ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഫോമിലല്ലാത്ത മായങ്ക് അഗര്‍വാളിന് പകരം അക്ഷ്ദീപ് നാഥും അങ്കിത് രജ്പൂതിന് പകരം മോഹിത് ശര്‍മയും ടീമില്‍ ഇടം നേടി.

പഞ്ചാബും രാജസ്ഥാനും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. നിലവില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. വിജയിച്ചാല്‍ എട്ട് പോയിന്റോടെ ആറിലേക്കോ അഞ്ചിലേക്കോ രാജസ്ഥാന് ഉയരാം. 12 പോയിന്റോടെ പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.
 

click me!