പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് കരകയറി

By Web DeskFirst Published Oct 17, 2017, 10:35 PM IST
Highlights

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ജപ്പാനെ 5-3ന് തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. ഗോള്‍രഹിത 90 മിനുറ്റുകള്‍ക്ക് ശേഷം വിജയിയെ കണ്ടെത്താന്‍ മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇംഗ്ലണ്ട് അഞ്ച് അവസരങ്ങളും വലയിലാക്കിയപ്പോള്‍ ജപ്പാന്‍ മൂന്നെണ്ണം മാത്രം ലക്ഷ്യം കണ്ടു. 

കഴിഞ്ഞ മത്സരത്തില്‍ നിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. പ്രാഥമിക ഘട്ടത്തില്‍ മൂന്ന് കളികളില്‍ നിന്ന് 11 ഗോളുകള്‍ നേടിയ ഇംഗ്ലണ്ടും ഏഷ്യന്‍ കരുത്തരായ ജപ്പാനും കാണികളെ നിരാശപ്പെടുത്തി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍ അമേരിക്കയാണ്.

click me!