അഞ്ചുകൊല്ലത്തിനകം 1,25,000 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം

Jul 5, 2019, 12:08 PM IST

പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ മൂന്നാംഘട്ടമായി 80250 കോടി രൂപ ചെലവിട്ട് 125000 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കഴിഞ്ഞ 1000 ദിവസമായി ഓരോ ദിവസവും 130-135 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നുണ്ടെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി അറിയിച്ചു.