സൗദിയിലുള്ള പൗരന്മാര്‍ക്ക് ഫിലിപ്പീന്‍സ് മാസം ഒരു തുക ധനസഹായം കൊടുക്കുന്നു, ഇന്ത്യയോ? പ്രവാസികള്‍ ചോദിക്കുന്നു

May 3, 2020, 7:56 PM IST

രണ്ട് ദിവസത്തിനിടെ ഗള്‍ഫില്‍ കൊവിഡ് പിടിപെട്ട് മരിച്ചത് എട്ട് മലയാളികള്‍. ഇതുവരെ കൊവിഡിന് മുന്നില്‍ കീഴടങ്ങിയത് 39 മലയാളികള്‍. 
മരിച്ചവരിലേറെയും പല രോഗങ്ങളും ഉള്ളവരാണ്. ഇതോടെ ഉടനെ തങ്ങളെ നാട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് പ്രവാസികള്‍ പറയുന്നു. ലേബര്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് പുറമെ കുടുംബങ്ങളും ഭക്ഷണത്തിനായി സഹായം തേടുന്ന സ്ഥിതിയാണ് ഗള്‍ഫില്‍.