ജമ്മുകശ്മീരിലെ കത്വയില്‍ പാക് ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവെച്ച് വീഴ്ത്തി

Jun 20, 2020, 11:28 AM IST

ജമ്മുകശ്മീരിലെ കത്വയില്‍ പാക് ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവെച്ചിട്ടു. കത്വയിലെ ഹരിനഗര്‍ സെക്ടറിലാണ് പെട്രോളിംഗിനിടെ ബിഎസ്എഫ് കണ്ടെത്തിയത്. ഡ്രോണില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി. യുഎസ് നിര്‍മ്മിത തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്.