ശബരിമല: വിശാല ബെഞ്ച് രൂപീകരണം ശരിവെച്ച് സുപ്രീംകോടതി, വിശാലബെഞ്ച് പരിഗണിക്കുന്നത് ഏഴ് വിഷയങ്ങള്‍

Feb 10, 2020, 11:06 AM IST

ശബരിമല കേസ് വിശാല ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനം ആണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കി..  ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി.