റെയില്‍വേ സ്‌റ്റേഷനില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് അലസമായി നടത്തി ഉദ്യോഗസ്ഥന്‍, സസ്‌പെന്‍ഷന്‍; വീഡിയോ

Mar 21, 2020, 9:33 AM IST

റെയില്‍വേ സ്റ്റേഷനിലെ തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ അലംഭാവം കാണിച്ച ഉദ്യോഗസ്ഥനെ കര്‍ണാടക ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തുമകൂരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നരസിംഹ മൂര്‍ത്തിക്ക് എതിരെയാണ് നടപടി. റെയില്‍വേ സ്റ്റേഷനില്‍ വന്നവരെ  തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തേണ്ട ഉദ്യോഗസ്ഥന്‍ അലസമായി ഫോണ്‍ വിളിച്ച് കസേരയിലിരുന്ന് പരിശോധന നടത്തുന്ന വീഡിയോ ആണ് പുറത്ത് വന്നത്.