ശ്രീചിത്ര സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍

Mar 17, 2020, 12:39 PM IST

കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ നിരീക്ഷണത്തിലുള്ള ഡോക്ടര്‍മാരുമായി യോഗത്തില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡല്‍ഹിയിലെ വസതിയിലാണ് മന്ത്രിയുള്ളത്.