'പൊലീസ് നോക്കിനില്‍ക്കെ രണ്ട് തവണ വെടിവെച്ചു, തല്‍ക്ഷണം മരിച്ചു'; സഹോദരന്‍ കൊല്ലപ്പെട്ട നടുക്കത്തില്‍ ഇവര്‍

Feb 26, 2020, 11:34 AM IST

മുസ്തഫാബാദില്‍ സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ സഹോദരനെ വെടിവെച്ചുകൊന്നതാണെന്ന് മുദ്ദസീര്‍ ഖാന്റെ സഹോദരങ്ങള്‍. രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ്, പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് വെടിയുതിര്‍ത്തത്. അപ്പോള്‍ തന്നെ സഹോദരന്‍ മരിച്ചുവെന്നും സഹോദരങ്ങള്‍ പറയുന്നു.