കൈ നിലത്ത് കുത്തി കാലിലിഴഞ്ഞ് ക്രിക്കറ്റ് കളി: 2020 ഇവനെ കണ്ട് തുടങ്ങണമെന്ന് സച്ചിന്‍, വീഡിയോ

Jan 2, 2020, 12:52 PM IST

ഇരുകാലുകളും തളര്‍ന്ന കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. 
'മഡ്ഡ റാം സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ പ്രചോദനാത്മക വീഡിയോ കണ്ട്  2020 ആരംഭിക്കുക. ഇത് എന്നെ വളരെയധികം ആകര്‍ഷിച്ചു, ഇത് നിങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.