മനുസ്മൃതി വിവാദ പ്രതിഷേധം: ഖുശ്ബു അറസ്റ്റില്‍; തടഞ്ഞത് സമരത്തിനു പോകുമ്പോള്‍, ദൃശ്യങ്ങള്‍

Oct 27, 2020, 10:46 AM IST

നടി ഖുശ്ബു അറസ്റ്റില്‍. ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.