ബൈക്കിലെത്തി രണ്ടംഗ സംഘം യുവതിയുടെ മാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Sep 7, 2019, 3:50 PM IST

ദില്ലിയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ച് രക്ഷപെടുന്ന രണ്ടംഗ സംഘത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. ബൈക്കിൽ നിന്നിറങ്ങി ഒരാൾ യുവതിയുടെ മാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതും യുവതി പിന്നാലെ ഓടാൻ തുടങ്ങുമ്പോൾ വീണുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.