'കേന്ദ്രം രാഷ്ട്രീയമായി പകപോക്കുന്നു', ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കണമെന്ന് സഹോദരി സുപ്രീംകോടതിയില്‍

Feb 10, 2020, 3:37 PM IST

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സുപ്രീംകോടതിയെ സമീപിച്ചു. വീട്ടുതടങ്കല്‍ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സാറ അബ്ദുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത്.