ലോക്ക്ഡൗണ്‍: കൈകാണിച്ച പൊലീസുകാരനെ ബോണറ്റില്‍ കയറ്റി യുവാവിന്റെ അതിക്രമം

May 2, 2020, 6:33 PM IST

ലോക്ക്ഡൗണിനിടെ കാറുമായി കറങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞ പൊലീസിന് നേരെ ഇരുപതുകാരന്റെ അതിക്രമം. ജലന്ധര്‍ ചെക്ക്‌പോസ്റ്റില്‍ യുവാവിനോട് കാര്‍ നിര്‍ത്താന്‍ കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല. എഎസ്‌ഐ മുള്‍ഖ് രാജിനെ ബോണറ്റില്‍ വലിച്ചിഴച്ച് യുവാവ് നൂറ് മീറ്ററോളം മുന്നോട്ട് പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.