ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

Dec 7, 2019, 9:06 AM IST

ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസില്‍ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും.