സ്വന്തം നാട്ടിലേക്ക് നടന്നുപോകുകയായിരുന്ന 16 അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

May 14, 2020, 10:56 AM IST

രാജ്യത്ത് മൂന്നിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ 16 അതിഥി തൊഴിലാളികള്‍ മരിച്ചു. ബിഹാറിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണ് അപകടങ്ങള്‍ നടന്നത്. യുപിയിലെ മുസാഫര്‍നഗറില്‍ സര്‍ക്കാര്‍ ബസിടിച്ചാണ് ആറ് പേര്‍ മരിച്ചത്.