ഇന്ന് സമ്പര്‍ക്കത്തിലൂടെ ആറ് പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് മലപ്പുറത്ത്

Jun 19, 2020, 6:00 PM IST

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശത്ത് നിന്നും 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.