സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: കൊട്ടാരക്കര സ്വദേശിയായ എഴുപത്തിയൊന്നുകാരി മരിച്ചു

Jul 30, 2020, 11:06 AM IST

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശിനി അസ്മാബീവിയാണ് മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.